Malayalam lyrics
സൌമിനീ സന്ധ്യേ സൌവര്‍ണ്ണ രാഗാര്‍ദ്രം നിന്‍ തിരു ഹൃദയം കാവ്യ സംഗീതം സൌമിനീ സന്ധ്യേ ഇന്നെന്തോരാവേശം സാഗര മാനസം ശ്രീമുഖീ നിന്നെ നീലത്തിര പൂച്ചെണ്ടിനാൽ മാടി വിളിക്കുന്നു സഹസ്ര മണി മുകിലാല്‍ മയിലേറി വിളയാടി സമയമാം തേരില്‍ നീ അരികില്‍ വരികില്ലേ നീലത്തിര പൂച്ചെണ്ടിനാൽ മാടി വിളിക്കുന്നു ആഴങ്ങളില്‍ തൂമുത്തുകള്‍ മോഹങ്ങളായിതാ നീ വന്നിടും നേരങ്ങളില്‍ മാറില്‍ മയങ്ങുവാന്‍ ഓളങ്ങള്‍ പാടുന്ന താളത്തിനു പൊന്‍ പാദസരം കിലുക്കി നീ നടനം തുടങ്ങുമോ സൌമിനീ സന്ധ്യേ സൌവര്‍ണ്ണ രാഗാര്‍ദ്രം നിന്‍ തിരു ഹൃദയം കാവ്യ സംഗീതം സൌമിനീ സന്ധ്യേ ഇന്നെന്തോരാവേശം സാഗര മാനസം ശ്രീമുഖീ നിന്നെ നീലത്തിര പൂച്ചെണ്ടിനാൽ മാടി വിളിക്കുന്നു മാടി വിളിക്കുന്നു .... മാടി വിളിക്കുന്നു .....
Song information
Music: ആലപ്പി രംഗനാഥ്
Lyricist: ആലപ്പി രംഗനാഥ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ വാനമ്പാടി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്