Malayalam lyrics

സ്നേഹം കൊതിച്ചൂ ഈരേഴു ലോകം

ആ മലർത്തേരിൽ ഞാൻ പോയല്ലോ

ആമോദഗീതം പാടാനെനിക്ക്

ആ മൂകരാഗം നീയേകിടുമോ (2)

ലാ ലല്ലല്ലലാ ലാ ലല്ലല്ലലാ (സ്നേഹം...)
ഏകനായ്  നീയിനിയും പോവുകയോ ഈ വനിയിൽ

കാട്ടുചോല പോലെ പാട്ടു പാടീടുവാൻ

കൂരിരുട്ടിൻ രാവിലൊരു പ്രഭയേകീടാൻ (2)

ഞാൻ പ്രിയസഖീ....  നിന്നരികിലോ.... (സ്നേഹം...)

മോഹമായ് ഞാനണയാം പോകരുതേ നീയിനിയും

ആഴിയൊരു വേളയിനി കരയായീടാം

ഭൂമിയൊരു കാലമിനി കടലായീടാം (2)

ഈ നിലകളോ... ആ മറഞ്ഞിടാം..... (സ്നേഹം...)

Song video

Watch on YouTube

Song details

Music: ശ്യാം

Film/album: സ്നേഹമുള്ള സിംഹം