Malayalam lyrics
ശാരോൺ താഴ്വര റോജാമലരുകൾ തിരുമുടിയിൽ ചൂടീ പരിമളമൊഴുകും പാതയിലൂടെ ശരൂശലേം മകൾ വന്നു ഞാൻ വന്നൂ ദേവാ ഞാൻ വന്നൂ പൊന്നോടക്കുഴലൂതി ശലോമോൻ മന്നവനെന്നെ വിളിച്ചു വിളി കേട്ടോമൽച്ചിറകു വിടർത്തിയ കിളിമകൾ ഞാൻ ഒരു കിളിമകൾ ഞാൻ ചെമ്മുന്തിരിനീർ പതയും പാത്രം മന്ദം മന്ദം ഉയർത്തീ പ്രിയതമനെന്നധരത്തിലണയ്ക്കെ അതിലലിയും ഞാൻ അതിലലിയും
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്