Malayalam lyrics

വിരഹം തരും ഈ വേദന ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ കണ്ണീരു തോരാതെ പെയ്തൊഴുകി
അകലങ്ങളിൽ കഴിയുന്നൊരെൻ
ഓമൽ പൂങ്കിളിയാണു
നീ പ്രിയേ നീ മൽ സഖി
വിരഹം തരും ഈ വേദന ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ കണ്ണീരു തോരാതെ പെയ്തൊഴുകി
പൊള്ളും വേനലും മഞ്ഞും മാരിയും
പൂങ്കാറ്റും അറിയാതെ
ഇരുളുന്നതും പുലരുന്നതും
അറിയാതെ ഞാനോ കഴിയുന്നു
വിരഹം തരും ഈ വേദന ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ കണ്ണീരു തോരാതെ പെയ്തൊഴുകി

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ ജെ യേശുദാസ്

Film/album: എന്റെ വാനമ്പാടി

Explore this song