Malayalam lyrics

ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ ലീലാരവിന്ദം... കര്‍ണ്ണങ്ങളില്‍ കനക കര്‍ണ്ണികാരം ഘനവേണി ചൂടുമീ കനകാംബരം കരയുഗളമണിയുന്ന സിന്ദുവാരം സമ്മോഹനം‌പോലെ വിലസും ഗിരിജാവദനം കാണ്‍കെ ഹരനു ചേതനയില്‍ ഒരു മോഹം ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ ലീലാരവിന്ദം... ചേലൊത്ത കൊങ്കകളില്‍ പൂംപരാഗം മിഴികളില്‍ താരകാ കാന്തിപൂരം തളിരധരതാലത്തില്‍ മന്ദഹാസം പരമശിവഹൃദയത്തില്‍ ഇളകി തിരകള്‍ ചിതറി കിരണം മദന ലീലാവിലാസം ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ ലീലാരവിന്ദം ആ.....

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്

Singer: കെ എസ് ചിത്ര

Raaga: കാപി

Film/album: ശ്രുതി

Explore this song