Malayalam lyrics

രാഗങ്ങൾ രാഗിണികൾ
കാലങ്ങൾ കാമിനികൾ
മനസ്സിൻ നഭസ്സിൽ
മഴവില്ലു പൂക്കുമ്പോൾ
പാടൂ പാടൂ നീ ശാരികേ
ഇനിയും നിൻ സ്വരവുമായ്
രാഗങ്ങൾ രാഗിണികൾ
കാലങ്ങൾ കാമിനികൾ
കല്ലുകൾ പോലും പുഷ്പിതമാകും
ചൈത്ര രജനികളിലായ്
ഹൃദയവാടിയിൽ പ്രണയചിന്തയിൽ
വിടരുന്ന പൂ ചൂടാൻ
(കല്ലുകൾ...)
അഴകെഴും ചിറകു നീർത്തി
ഇഴകൾ പാകി ശ്രുതികൾ മീട്ടി
പോരൂ പോരൂ നീ ശാരികേ
പുതിയൊരു കതിരുമായ്
രാഗങ്ങൾ രാഗിണികൾ
കാലങ്ങൾ കാമിനികൾ
മൂകത പോലും രാഗിലമാകും
ശിശിരരാവുകളിലായ്
പുളകമേളയിൽ കനകവേണുവിൽ
ഉതിരുന്ന തേൻ ചിന്തി
(മൂകത...)
വരദയായി സ്വരങ്ങളേകി
ഹരിതഭംഗി കരളിൽ തൂവി
പോരൂ പോരൂ നീ ശാരികേ
അവനിയിൽ അമൃതുമായ്
(രാഗങ്ങൾ...)

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: കെ എസ് ചിത്ര

Film/album: ക്ഷമിച്ചു എന്നൊരു വാക്ക്

Explore this song