Malayalam lyrics
രാഗോദയം മിഴിയിൽ സൂര്യോദയം പ്രേമാമൃതം ചൊടിയിൽ ഗാനാമൃതം കടലിൻ കദളീവനം അനുരാഗ ഗാനസാന്ദ്രമായിതാ...ഹേ (രാഗോദയം) പൊന്നും പൂവുമായ് നിന്നെ കാണുവാൻ ഈ വസന്തശ്രീവിലാസവും ഞാനുമായ് (2) കാത്തിരുന്നു നിൻ കിനാവിൻ മഞ്ചലിൽ മുന്തിരിപ്പൂ ചൊരിയാൻ (രാഗോദയം) ഓമൽക്കുളിരുമായ് നിൻ മെയ് പുണരുവാൻ പ്രേമലോലനാം സമീരനും ഞാനുമായ് (2) ഓടിവന്നു നിൻ മനസ്സിൻ നീലോല്പല- മലർ മധു നുകരാൻ (രാഗോദയം)
Song video
Song information
Music: ജോൺസൺ
Lyricist: കെ ജയകുമാർ
Singer: ഉണ്ണി മേനോൻലതിക
Film/album: അകലങ്ങളിൽ
Explore this song
- Singer: ഉണ്ണി മേനോൻലതിക
- Film / album: അകലങ്ങളിൽ
- Composer: ജോൺസൺ
- Lyricist: കെ ജയകുമാർ