Malayalam lyrics

യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി...
യാമങ്ങൾ ചിലങ്കകെട്ടീ
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
കിലുകിലുങ്ങനെയെത്തും
കിന്നാരക്കിളിമകളേ
കരളിൽ നീ മധുപകരൂ
കരളിൽ നീ മധുപകരൂ
യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
നിമിഷങ്ങൾ മൗനമാക്കി
മിഴികളും വസന്തമാക്കി
രതിവീണാനാദമായ് എന്നംഗുലീ-
ലയലഹരിയിൽ നീയലിയൂ
(യാമങ്ങൾ...)
നിറയും പൊൻകതിരൊളിയായ്
അരമണിയിൽ കിങ്ങിണിയായ്
അമൃതേകുവാനായ് അനുരാഗവതിയായ്
അരികിൽ നീ അണഞ്ഞാലും
(യാമങ്ങൾ...)

Song video

Watch on YouTube

Song information

Music: എ ടി ഉമ്മർ

Lyricist: പന്തളം സുധാകരൻ

Singer: കെ ജെ യേശുദാസ്

Film/album: കാര്യം കാണാനൊരു കള്ളച്ചിരി

Explore this song