Malayalam lyrics

മഴമുകിൽ കൊട്ടുന്നു
മേഘങ്ങളിലൊരു താളം
ജലകണമിറ്റുന്നു
ഈ ഭൂമിയിലൊരു മേളം
സഖീ നീ പാടുമോ
ഒരനുരാഗ സംഗീതം
നിസനിസ മരിപ
നിധമപസ സനിപമരിനിസ
(മഴമുകിൽ...)
സന്ധ്യായാം ഗോപാംഗനയ്ക്കായ്
വെള്ളിനീർപ്പൂമാല തീർക്കും
പൂമഴ കൊള്ളാതെ നിൽക്കാൻ
പൊൻകുട നീട്ടുന്നു രാത്രി
ഇവിടെ നിൻ മടിയിൽ ഞാൻ
സ്വപ്നങ്ങൾ കാൺകെ
ഹൃദയാഭിലാഷമോ നിൻ ഗാനമായ്
നിസനിസ മരിപ
നിധമപസ സനിപമരിനിസ
(മഴമുകിൽ...)
പൂനിലാപൊൻ പട്ടുടുക്കും
ഭൂമിതൻ രാഗാർദ്രഭാവം
യാമിനീ നീയും കവർന്നോ
ഭൂമിതൻ തീരാത്ത മോഹം
അരികിൽ നിൻ കവിളിൽ ഞാൻ
ചിത്രങ്ങളെഴുതേ
ഉരുകുന്ന മൗനമോ നിൻ ഗാനമായ്
നിസനിസ മരിപ
നിധമപസ സനിപമരിനിസ
(മഴമുകിൽ...)

Song video

Watch on YouTube

Song information

Music: ജെർസൺ ആന്റണി

Lyricist: ചിറ്റൂർ ഗോപി

Singer: ജി വേണുഗോപാൽ

Film/album: ഇന്ധനം

Explore this song