Malayalam lyrics

മറയൂ പോയ് മറയൂ പിൻ
തിരിയാതെ വിട പറയാതെ
മാനസഹരിതതടങ്ങളിൽ മേഞ്ഞൊരു
മാൻ കിടാവേ പോയ് മറയൂ
ഒരു പിടിയോർമ്മകൾ ഇവിടെയൊരുക്കിയ
കറുകനാമ്പുകൾ തേടി
ഇളവേൽക്കാനൊരു കുളിർനിഴൽ തേടി
ഇനിയും തെളിനീർ തേടി
ഇനിയണയരുതേ വെറുതേ
ഇവിടെ ഞാനേകാകി

മധുചഷകങ്ങളുയർത്തിയ രാത്രികൾ
മദകരമാം നിമിഷങ്ങൾ
മഴമുകിലൂറ്റിയെടുത്ത നിലാവായ്
മറയും വാഴ്വിൻ വഴിയിൽ
ഇനിയണയരുതേ വെറുതേ
ഇവിടെ ഞാനേകാകി

Song information

Lyricist: ഒ എൻ വി കുറുപ്പ്

Film/album: ലളിതഗാനങ്ങൾ

Explore this song