Malayalam lyrics
മനസ്സിനൊരായിരം കിളിവാതിൽ (2) അടച്ചാലും ഓർമ്മതൻ അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ മണിവാതിൽ (മനസ്സിനൊരായിരം കിളിവാതിൽ) ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്ന- തെന്റെയുള്ളിലെ നീർമുത്ത്(2) ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ(2) തുള്ളിക്കളിക്കണ മീനേത് (മനസ്സിനൊരായിരം കിളിവാതിൽ) പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്ന- തെന്റെയുള്ളിലെ പൂത്തുമ്പി(2) കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ(2) ഒന്നിച്ചിരിക്കണതാരാണ് (മനസ്സിനൊരായിരം കിളിവാതിൽ)
Song information
Music: രവീന്ദ്രൻ
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: ഭൂമിക
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഭൂമിക
- Composer: രവീന്ദ്രൻ
- Lyricist: പി കെ ഗോപി