Malayalam lyrics

മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണർത്തുപാട്ടുകൾ
പാടി
ഇന്നാ താളലയങ്ങൾ മാറ്റി
ഭഗവാൻ ഉറങ്ങുകയോ
ഉറങ്ങുകയോ...
(മന്ത്രം)
കണ്ണീർക്കതിരുകൾ
കൊത്തിപ്പെറുക്കി
കന്നിയിളംകിളി തളർന്നു...
തണലേകാതെ
തളിരേകാതെ
ഭഗവാനുറങ്ങുകയോ...
ഭഗവാൻ ഉറങ്ങുകയോ
ഉറങ്ങുകയോ...
(മന്ത്രം)
കാനനകന്യയെ പോറ്റിവളർത്തിയ
താപസനേകീ
ദുഃഖം...
ദുഃഖസമുദ്രത്തിരകളുയർത്തി
ഭഗവാനുറങ്ങുകയോ...
ഭഗവാൻ ഉറങ്ങുകയോ
ഉറങ്ങുകയോ...
(മന്ത്രം)

Song information

Music: രവീന്ദ്രൻ

Lyricist: മുല്ലനേഴി

Singer: കെ ജെ യേശുദാസ്

Film/album: കയ്യും തലയും പുറത്തിടരുത്

Explore this song