Malayalam lyrics
മുല്ലപ്പെരിയാറിന് കല്യാണം ഓ... മുല്ലപ്പെരിയാറിന് കല്യാണം മൂവന്തി ചന്ദ്രൻ മണവാളൻ (2) പൊന്മുളം കാട്ടിൽ വന്നിന്നലെ പെണ്ണിന്റെ സമ്മതം ചോദിച്ചൂ പൂന്തെന്നൽ മനസ്സമ്മതം ചോദിച്ചൂ പൂന്തെന്നൽ ഓ.... വെള്ളിമുകിൽ വന്നൂ പന്തലിട്ടൂ പുള്ളിപ്പൂമൈനകൾ കുരവയിട്ടൂ വെള്ളിമുകിൽ വന്നൂ പന്തലിട്ടൂ പുള്ളിപ്പൂമൈനകൾ കുരവയിട്ടൂ കളമൊഴിപ്പെണ്ണുങ്ങൾ കാനനച്ചോലകൾ കളമൊഴിപ്പെണ്ണുങ്ങൾ കാനനച്ചോലകൾ കളിയാക്കി കളിയാക്കി ചുറ്റും നിന്നൂ കളിയാക്കി കളിയാക്കി ചുറ്റും നിന്നൂ മുല്ലപ്പെരിയാറിന് കല്യാണം വെയിലൊളി ചുറ്റിക്കും പൂഞ്ചേല തലയിൽ പൂ ചൂടിക്കും പൂക്കാലം വെയിലൊളി ചുറ്റിക്കും പൂഞ്ചേല തലയിൽ പൂ ചൂടിക്കും പൂക്കാലം കല്യാണപ്പെണ്ണിന്റെ തോഴിമാരായ് നിന്നു കല്ലാറും പമ്പയും ചിറ്റാറും തോഴിമാരായ് നിന്നൂ കല്ലാറും പമ്പയും ചിറ്റാറും ആ...ആ... മലർമാസ രാത്രിതൻ മണിയറയിൽ മണവാട്ടിപ്പെണ്ണിന്റെ ചുണ്ടത്ത് മധുരം തേച്ചിടും പുതുമാരൻ തന്റെ അധരങ്ങൾ കൊണ്ടോ.. കൈ കൊണ്ടോ മധുരം തേച്ചിടും പുതുമാരൻ തന്റെ അധരങ്ങൾ കൊണ്ടോ കൈ കൊണ്ടോ മുല്ലപ്പെരിയാറിന് കല്യാണം മൂവന്തി ചന്ദ്രൻ മണവാളൻ ആ...ആ... ഓ ഓ. .
Song video
Song details
Music: എം ബി ശ്രീനിവാസൻ
Film/album: നിമിഷങ്ങൾ
- Singer: എസ് ജാനകി
- Film / album: നിമിഷങ്ങൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്ക്കരൻ