Malayalam lyrics
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരോ (മെല്ലെ മെല്ലെ) ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2) ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ (മെല്ലെ മെല്ലെ) ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2) ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു- പോലാലോലം ആനന്ദ നൃത്തമാർന്നു ആലോലം ആനന്ദ നൃത്തമാർന്നു (മെല്ലെ മെല്ലെ)
Song information
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്