Malayalam lyrics

മംഗളം മഞ്ജുളം ജീവസംഗമം
സഫലം എന്റെ ആശകൾ
മധുരം എന്റെ നാളുകൾ
ധനിസക സഗമപ ഗമപനിദമ പാമ ഗമഗരി (മംഗളം...)
എന്നാത്മ തീരം പൂകി
വസന്തങ്ങൾ മാത്രം നൽകീ
കിനാവിന്റെ പൂക്കൾ തൂകും
പ്രാണന്റെ ഭാഗമേ (2)
നിനക്കായി മാറ്റുന്നെന്റെ ജീവിതം
നിനക്കായി പാടുന്നെന്റെ മാനസം
മപ ധനിസഗ..... (മംഗളം...)
എൻ മോഹമാല്യം ചാർത്തി
ഒരു സൗമ്യലോകം നീർത്തി
പ്രസാദങ്ങളുള്ളിൽ തൂകും
ആനന്ദബിംബമേ (2)
എനിക്കായി നിന്റെ ഓരോ ജന്മവും
എനിക്കായി നിന്റെ ഓരോ കാലവും
മപമപ ഗമപ.......................... (മംഗളം...)
-------------------------------------------------------------

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: യമുനകല്യാണി

Film/album: ഒന്നിങ്ങ് വന്നെങ്കിൽ

Explore this song