Malayalam lyrics
ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു ഒരുവരുമറിയാതെ വന്നു. മണ്ണിൽ ഒരു നിശാഗന്ധിയായ് കൺ തുറന്നു സുസ്മിതയായവൾ നിന്നൂ. മൂക - നിഷ്പന്ദഗന്ധർവ്വ ഗീതമുറഞ്ഞൊരാ ശില്പത്തിൻ സൌന്ദര്യമായ് വിടർന്നൂ കാലം നിമിഷ ശലഭങ്ങളായ് നൃത്തലോലം വലം വെച്ചു നിന്നൂ (2) (ഭൂമിയെ.....) പിൻനിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ് ആരോ ചുരന്ന നറും പാലിലെങ്ങോ കരിനിഴൽ പാമ്പിഴഞ്ഞു സ്നേഹിച്ചു തീരാത്തൊരാത്മാവിൻ ഉൽക്കട ദാഹവുമായവൾ നിന്നൂ... (2) (ഭൂമിയെ.....)
Song video
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി മാധുരി
Raaga: ദർബാരികാനഡ
Film/album: നീയെത്ര ധന്യ
Explore this song
- Singer: പി മാധുരി
- Film / album: നീയെത്ര ധന്യ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്