Malayalam lyrics

പുഴയില്‍ ഉം (2)
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും
കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2)
തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ കൂരിരുള്‍ മാളങ്ങളിൽ തീ കായും എന്റെ മനവും
കൂരിരുള്‍ മാളങ്ങളില്‍ തീ കായും എന്റെ മനവും
അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
നിന്‍ മൗനമോ കണ്‍കളോ
(പുഴയില്‍  ....)
ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2)
പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
സ്വര്‍ഗ്ഗീയ തീരങ്ങളില്‍

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്

Film/album: ഒപ്പം ഒപ്പത്തിനൊപ്പം

Explore this song