Malayalam lyrics

പ്രിയേ നീയെന്‍ കാവ്യങ്ങളില്‍
നായിക എന്നും തെളിയുമീ  ഭാവന
നീയെന്റെ പുണ്യ നിത്യ സാമ്രാജ്യം
എന്റെ ഏകാന്തതയില്‍  എന്റെ ധ്യാനങ്ങളില്‍
എന്റെ മാനസക്കോവിലില്‍ നിത്യം
ഞാന്‍ കണ്ടീടും സ്വര്‍ണ്ണ വിഗ്രഹം
മാലിനീ തീരങ്ങളില്‍ നീ ശകുന്തള
യമുനാ  തീരങ്ങളില്‍  നീയിന്നെന്റെ രാധിക
മലരണിക്കാട്ടില്‍  ഇടയന്റെ സഖി നീ ചന്ദ്രികാ
എന്റെ തൂലികയെഴുതും വര്‍ണ്ണ ഛായാപടം 
നിന്റെ നൃത്ത വിലാസം മുഗ്ദ്ധരൂപം സഖീ
രാമായണം  കഥകളില്‍  നീയെന്റെ സീതാ
കവിയുമിന്നെൻറെ  കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
കവിയുമിന്നെൻറെ കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
ഗീതേ കവിതേ നീയെന്‍ പ്രാണന്‍

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ ജെ യേശുദാസ്

Film/album: എന്റെ വാനമ്പാടി

Explore this song