Malayalam lyrics
പൂപ്പട കൂട്ടിയൊരുങ്ങിയ ഞങ്ങടെ പൂവണിമുറ്റത്ത് മുറ്റത്ത് പൂവട നേദ്യം വച്ചൊരു പൊന്നണിയാവണിമുറ്റത്ത് മുറ്റത്ത് ആരാരോ പ്രജയെക്കാണാന്‍ ആവേശംകൊണ്ടു ആ ബലി മാബലിയാഗതനായിന്നാമോദം പൂണ്ടു (പൂപ്പട) പൂവൊരുങ്ങി പൂമുഖത്ത് പുടമുറി ഘോഷിച്ചു കാവൊരുങ്ങി കാവടിയാടി കണ്ണിണ മോഷ്ടിച്ചു പറയാനൊരു വഴിയില്ല പറനിറയുന്നു എങ്ങും കരയായൊരു കരയെല്ലാം കുരവയുയര്‍ന്നൂ മാവേലിക്കോവില്‍ കാഴ്ചശീവേലി- ക്കൊട്ടുണരുന്നു.. കൊട്ടുണരുന്നു... (പൂപ്പട) തുമ്പിതുള്ളി തുമ്പി വീണക്കമ്പിയിതു മീട്ടുന്നു തുമ്പ തൂകും പുഞ്ചിരിയോണനിലാവിവള്‍ ചോര്‍ത്തുന്നു പൊളിയായൊരു വാക്കില്ല പൊയ്‌മുഖമില്ല തെല്ലും കളവാര്‍ന്നൊരു നോക്കില്ല കളവിളയില്ല ഓണത്തിന്‍ നാട്ടില്‍ ഈണങ്ങള്‍ മൂളി പാണന്മാര്‍ വന്നു... പാണന്മാര്‍ വന്നു... (പൂപ്പട)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ആർ കെ ദാമോദരൻ
Singer: സിന്ധുദേവി
Raaga: സിന്ധുഭൈരവി
Film/album: ആവണിത്താലം
Explore this song
- Singer: സിന്ധുദേവി
- Film / album: ആവണിത്താലം
- Composer: രവീന്ദ്രൻ
- Lyricist: ആർ കെ ദാമോദരൻ