Malayalam lyrics
പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു മന്ദാരത്തൂനിഴലവിടെ കളം വരയ്ക്കുന്നു കൈയ്യിൽ പൂക്കുല തുള്ളി തുള്ളി കളത്തിലാടുവതാരോ(2) എൻ കുളിരമ്പിളി നീയാരാരോ (പൊന്നാവണി...) പാൽക്കരിമ്പിൻ തണ്ടുകളാൽ കാവടി കെട്ടും കാറ്റേ (2) പാത്തു പതുങ്ങിപ്പോകാൻ വയ്യല്ലോ നിൻ ഓട്ടു ചിലമ്പുകൾ ചിരിച്ചു തുള്ളുമ്പോൾ പൂവും പൂത്തുമ്പികളും ഹാ ആ..ആ (2) നീ വന്നതറിഞ്ഞല്ലോ (2) (പൊന്നാവണി...) തേൻ കുറിഞ്ഞിപ്പാട്ടുകൾ നീ തേകി നനയ്ക്കുന്നെൻ നെഞ്ചിൽ (2) ആറ്റുവക്കിലെയല്ലിമലർക്കാവിൽ പുതു ഞാറ്റുവേലപ്പുകിലിനു കൊടിയേറ്റ് കാവും കതിരോലകളും ഹാ ഓ..ഓ. (2) കൈ നീട്ടി വിളിക്കുന്നൂ (2) (പൊന്നാവണി...) -----------------------------------------------------
Song video
Song information
Music: മോഹൻ സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: മുഖചിത്രം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മുഖചിത്രം
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്