Malayalam lyrics
പൊന്നും തേരിലെന്നും പുലരും കാലമേ ഇളമാന്‍ കിടാങ്ങള്‍ മേയും ഹൃദയം നീ കണ്ടുവോ മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍ ഇതള്‍വീശി മെല്ലെ വിടരാന്‍ ഇനിയെന്തേ താമസം കാതില്‍ ചെല്ലത്തെന്നല്‍ ഏതോ ചൊല്ലും നേരം കന്നിയോമല്‍ കവിളിലായിരം തുമ്പി തുള്ളുന്നു നയനനീരില്‍ പുലരിനാളം കിരണമെയ്യുന്നു (പൊന്നും...) കനവുകളില്‍ അഴകേറും ആകാശമന്ദിരങ്ങള്‍ നിഴല്‍ വീഴും.... നിഴല്‍ വീഴും പിഞ്ചുമനസ്സില്‍ അഭിലാഷമേടകള്‍ നിലയില്ലാ കോട്ടകള്‍ മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍ ഇതള്‍വീശി മെല്ലെ വിടരാന്‍ ഇനിയെന്തേ താമസം പൊന്നും തേരിലെന്നും പുലരും കാലമേ
Song video
Song information
Music: മോഹൻ സിത്താര
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: ഈണം മറന്ന കാറ്റ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഈണം മറന്ന കാറ്റ്
- Composer: മോഹൻ സിത്താര
- Lyricist: ബിച്ചു തിരുമല