Malayalam lyrics
പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ പൂവാടികൾ നീ തുറന്നു തുറന്നു തുറന്നു താ പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി മുന്നാഴിപ്പൂവും കൊണ്ടു വാ വാ....(പൂന്തെന്നലേ....) നിറയെ പൂ വേണം അരികിൽ നീ വേണം നാടോടിപൂങ്കാറ്റേ കതിരു കൊയ്യുന്ന വയലിൽ നീയൊന്നു പൂങ്കാറ്റേ പോയി വാ (2) പൂവായ പൂ തേടി പോകും തെന്നലേ മലർമാരി തൂകുന്ന പൂന്തെന്നലേ തുമ്പക്കുടമെവിടെ ഓണക്കളമിടുവാൻ (2) പൂവും കൊണ്ടു വായോ നല്ല കാറ്റേ ചെല്ല ചെറുമകളേ .നീ (പൂന്തെന്നലേ....) കസവുപാകിയ പുടവ ഞാൻ വാങ്ങി പൊന്നോണ പൂങ്കാറ്റേ കനവു നെയ്യുന്ന കരളിൻ കൊമ്പിലെ ഊഞ്ഞാലിലാടിടാൻ (2) പൂവാരി പൂതൂകും പൂന്തിങ്കളിൻ മധുമാസ രാവിൻ തൂമഞ്ചലിൽ തങ്കവള കിലുക്കും തളിർമേനിയാളേ (2) ഞാനും കൊണ്ടു പോരും നല്ല കാറ്റേ കൊഞ്ചും കിളിമകളേ ഞാൻ .(പൂന്തെന്നലേ....)
Song video
Song details
Music: ശ്യാം
Film/album: സായംസന്ധ്യ
- Singer: കെ ജെ യേശുദാസ്
- Film / album: സായംസന്ധ്യ
- Composer: ശ്യാം
- Lyricist: ഷിബു ചക്രവർത്തി