Malayalam lyrics

പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ
അനിമോന് നൽകാൻ പെണ്ണുണ്ടോ
വാലുള്ള ചേലുള്ള വമ്പും കൊമ്പും കൂടും പയ്യൻ
അമ്മാവനെ ചാക്കിലാക്കാൻ
മിടുക്കനാകുമെൻ മകന് പെണ്ണിനെ താ
പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്
അനിമോന് നൽകാൻ പ്എണ്ണുണ്ട്
നാവുള്ള ചേലുള്ള നാളും കൂറും ചേരും പെണ്ണ്
അമ്മാവിയെ പാട്ടിലാക്കാൻ
മിടുക്കിയാകുമെൻ മകൾക്ക് പയ്യനെ താ
( പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ)
( പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്)
എന്തു വിലയെന്ത് അവനാകെ
എന്തു തരേണം
പൊന്നിൻ കട വേണം - പുതു
പുത്തൻ പ്ലെയിനൊന്നു വേണം
മഞ്ഞിൻ മല വേണം - കറ
യൂറും റബ്ബറും വേണം വേണം
നീളും റെയിൽ വേണ്ടേ പിന്നെ
വേണാടെക്സ്പ്രെസ്സും വേണ്ടേ
പെണ്ണിനെ മാത്രം മതി
സമ്മതം തന്നാൽ മതി
എങ്കിൽ ഇന്നേ വാക്കാൽ തന്നെ
കൊതിച്ച പോലതിനുറപ്പു നേടുക നാം 
( പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ)
( പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്)

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: പി ജയചന്ദ്രൻഉണ്ണി മേനോൻ

Film/album: മൂന്നു മാസങ്ങൾക്കു മുമ്പ്

Explore this song