Malayalam lyrics
പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി.. (പുടമുറി കല്യാണം) കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു(2) താരിളം കാറ്റിൽ ചന്ദനം ചാർത്തി കാതരയായി കള മൊഴി പാടി തരള മിഴിയിൽ മദനനാടി അരയിൽ കിങ്ങിണി നൃത്തമാടി അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി.. (പുടമുറി കല്യാണം) ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചർത്തുകൾ ഉലഞ്ഞു (2) അഗ്നിയിൽ ഞാനൊരു വിഗ്രഹമായി അഗ്നി അവനെന്നെ തീർത്ഥമാടി മദന ലളിത മപരിമേയ രണരണകര രുധിര ഭാവം ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം.. (പുടമുറി കല്യാണം)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ശുദ്ധസാവേരി
Film/album: ചിലമ്പ്
- Singer: കെ എസ് ചിത്ര
- Film / album: ചിലമ്പ്
- Composer: ഔസേപ്പച്ചൻ
- Lyricist: ഭരതൻ