Malayalam lyrics
നയനാംബുജങ്ങളോ കതിരൊളിയോ അരുണാധരങ്ങളോ അലരിതളോ സന്ധ്യാമലരേ... സന്ധ്യാമലരേ നിന്നെ തഴുകും മന്ദസമീരനാകാം ഞാൻ അന്തിനിലാവാകാം നയനാംബുജങ്ങളോ കതിരൊളിയോ മഴവില്ലുകൊണ്ടു വിതാനിച്ചൊരുക്കും മനോരഥ സംഗീതമണ്ഡപത്തില്‍ ആ...ആ...ആ.... എന്റെ വികാര വിപഞ്ചിയില്‍ നീ ആനന്ദഭൈരവിയാകുമോ നയനാംബുജങ്ങളോ കതിരൊളിയോ ഹേമന്തസന്ധ്യതന്‍ കുങ്കുമച്ചെപ്പില്‍ നിന്നെന്റെയേകാന്തത നിറം കവര്‍ന്നു ആ...ആ...ആ.... എന്റെ വില്‍പ്പൂമുഖമേടയില്‍ നീ അഴകിന്റെ താരകമാവുമോ നയനാംബുജങ്ങളോ കതിരൊളിയോ അരുണാധരങ്ങളോ അലരിതളോ സന്ധ്യാമലരേ... സന്ധ്യാമലരേ നിന്നെ തഴുകും മന്ദസമീരനാകാം ഞാൻ അന്തിനിലാവാകാം നയനാംബുജങ്ങളോ കതിരൊളിയോ
Song video
Song information
Music: എ ജെ ജോസഫ്
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്
Film/album: നാട്ടുവിശേഷം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നാട്ടുവിശേഷം
- Composer: എ ജെ ജോസഫ്
- Lyricist: കെ ജയകുമാർ