Malayalam lyrics
നിശാഗന്ധി പൂത്തു ചിരിച്ചു ഇന്നെന്റെ മുറ്റത്ത് നിരാശകൾ ഓടിയൊളിച്ചു എങ്ങെങ്ങോ ദൂരത്ത് കനകാഭിലാഷങ്ങൾ ആ..ആ.ആ.ആ..അ അരയന്ന പിട പോലെ കുണുങ്ങി വന്നു മുന്നിൽ ചിരി തൂകി ചിലങ്കകൾ കിലുക്കി വന്നു (നിശാഗന്ധി...) പുഴകൾ ചിരിക്കുന്നു എങ്ങും മലരുകൾ വിടരുന്നു കിളികൾ പറക്കുന്നു എങ്ങും കുയിലുകൾ പാടുന്നു കിളികൾ പറക്കുന്നു എങ്ങും കുയിലുകൾ പാടുന്നു എന്റെ മനസ്സിൻ പൊയ്കയിലോ പൊൻ താമര വിരിയുന്നു പൊൻ താമര വിരിയുന്നു (നിശാഗന്ധി...) ചിറകു വിടർത്തുന്നു മോഹം തെരുതെരെ അണയുന്നു (2) കളകളഗാനങ്ങൾ എങ്ങും കുളിരലയേകുന്നു (2) സ്വർഗ്ഗസുഗന്ധ ശീതളമാം എൻ വാടിയിലൊഴുകുന്നു എൻ വാടിയിലൊഴുകുന്നു (നിശാഗന്ധി...)
Song video
Song details
Music: ശ്യാം
Film/album: നന്ദി വീണ്ടും വരിക
- Singer: കെ എസ് ചിത്ര
- Film / album: നന്ദി വീണ്ടും വരിക
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി