Malayalam lyrics
നീലമുകിൽ കാട്ടുപൊയ്കയിൽ നീരാടും മിന്നൽക്കൊടിയേ ഒന്നു മുങ്ങിപ്പൊങ്ങി വീണ്ടും മുങ്ങിയൊളിക്കുവതെന്തേ നിന്റെ ചേലകളാരു കവർന്നൂ സുന്ദരാംഗീ നഗ്ന സുന്ദരാംഗീ നിന്നെയാരോ കണ്ണെറിയാനായ് കാത്തു നില്പൂ കരയിൽ കാത്തു നില്പൂ സ്വർണ്ണമോഹനപുഷ്പം പോലാം നിന്റെ ഗാത്രം നഗ്നം നിന്റെ ഗാത്രം കണ്ണനോമൽക്കണ്മുനയാൽ മധു നുകരും പാത്രം അമൃതം പകരും പാത്രം
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്