Malayalam lyrics

നെല്ലോല കൊണ്ടുവാ, പുല്ലോല
കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവീ.....
പുഞ്ചക്കാറ്റോടിവരുന്നേ പുന്നെല്ലു
കൊയ്യാറായേ
കല്യാണപ്പൂങ്കുരുവീ...
(നെല്ലോല)
തൊട്ടാവാടികൾ
പൂത്തുവിരിയണ തോട്ടുവരമ്പത്തോ
തോറ്റം‌പാട്ടുകൾ കേട്ടുമയങ്ങണ
നാട്ടുമ്പുറത്തോ
കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും
തേടിനടന്നൂ
നാം....
(നെല്ലോല)
കൂനനെറുമ്പുകൾ മാളിക തീർക്കണ
മാവിൻ‌ചോട്ടിലോ
പച്ചോലക്കുട നീർത്തി നിൽക്കണ കായലോരത്തോ
തുമ്പീം മോളും
തുമ്പപ്പൂവും തുള്ളണ കാണാനായ്
ഓടിനടന്നു നാം.....
(നെല്ലോല)

Song information

Music: രവീന്ദ്രൻ

Lyricist: പി കെ ഗോപി

Singer: കെ ജെ യേശുദാസ്

Film/album: ഭൂമിക

Explore this song