Malayalam lyrics
നിറുകയിൽ ആകാശനീലിമ നിഴലിടും ഒരു പിടി നീർപ്പോളകൾ നമ്മൾ ഒരു പിടി നീർപ്പോളകൾ ഇടയുവാൻ വെറുമൊരു നിമിഷം, അതുവരെ ഹർഷമുകുളം എങ്കിലുമെന്തൊരു ധന്യത നാമിങ്ങു പങ്കിടും സ്നേഹാർദ്രഭാവം പിരിയും നിമിഷം വരെയും അത് കരളിന്റെ സംഗീതമാവും എങ്കിലുമെന്തിനീ ശൂന്യതയിൽ നമ്മൾ ഇങ്ങനെ നീന്തിയണഞ്ഞു അറിയാതറിയാതടുക്കാൻ അതിലൊരു ജന്മസാഫല്യം നേടാൻ
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്