Malayalam lyrics
നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ഈ വിരലുകള്‍ പാഴ് നിഴലുകള്‍ കാലത്തിന്‍ നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം ഹെഹേയ്.... കാലത്തിന്‍ നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ മിഴികളില്‍ ഏതഴലുകള്‍ ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് ഹെഹേയ്.... ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ലാലാലലാലാലലാ...
Song video
Song information
Music: ജോൺസൺ
Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്
Singer: കെ ജെ യേശുദാസ്
Film/album: ശ്രുതി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രുതി
- Composer: ജോൺസൺ
- Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്