Malayalam lyrics

ആ ആ
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു..
മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍ (2)
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ആദിപത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനെ
ഗന്ധമൂറിയതെങ്ങിനെ
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍

എന്റെ മഴവില്‍ക്കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൗനസരസ്സില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ
എന്തിനമൃതു പകര്‍ന്നു നീ
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍

സാഗരത്തിന്‍ മാറിലലിയും ശാന്തമാം നദിയെന്നപോല്‍
പ്രേമവിരഹം മന‍സ്സിലെഴുതും മൂകമാമൊരു കവിതപോല്‍
സൂര്യപടമണിയുന്ന മെയ്യിലണച്ചുതഴുകി മയക്കുമോ
ചാരുചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെയുറക്കുമോ
ഒരിക്കലെന്നെ ഉറക്കുമോ...

ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു..
മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍

Song information

Music: ദർശൻ രാമൻ

Lyricist: എസ് രമേശൻ നായർ

Singer: കെ എസ് ചിത്ര

Film/album: എഴുതാൻ മറന്ന കഥ

Explore this song