Malayalam lyrics
തൂവാനം പുല്‍കി പുല്‍കി പൂവേ നിന്‍ നാണം തുള്ളി ശാലീനതേ നിന്നെ തേടി സായന്തനം വന്നിതാ (തൂവാനം ... ) ഗാന കല്ലോലിനി മോഹ മന്ദാകിനി പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ (2) നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (2) (തൂവാനം ... ) കണ്ണാടി കവിളത്തു കരിവണ്ടായ് മുത്തും ഞാന്‍ കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ (2) നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍ നീഹാര മണിമാല്യം കൊരുക്കും ഞാന്‍ രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം (തൂവാനം...)
Song information
Music: എ ടി ഉമ്മർ
Lyricist: എം ഡി രാജേന്ദ്രൻ
Singer: കെ ജെ യേശുദാസ്
Film/album: ആറാംവാർഡിൽ ആഭ്യന്തരകലഹം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആറാംവാർഡിൽ ആഭ്യന്തരകലഹം
- Composer: എ ടി ഉമ്മർ
- Lyricist: എം ഡി രാജേന്ദ്രൻ