Malayalam lyrics

തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ
തുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരം
കടല്‍നീലവും ഗഗനവും പുല്‍കുമോളവും
തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ

ഇഴയിടുമഴകിന്‍ പൂരങ്ങളില്‍
ഇതിലേ വീശും കുഞ്ഞുതെന്നലില്‍ (2)
പാടാത്ത പാട്ടിന്റെ മാധുര്യമായി
കാണാത്ത സ്വപ്നത്തിന്‍ ലാവണ്യമായി
അലയാം അലയാം ലഹരികള്‍ നുണയാം
പോരു പോരു ആരോമലേ
തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ

ഒരുപിടിമനസ്സില്‍ ഓരായിരം
കഥകള്‍ പൂക്കും പൂമുഖങ്ങളില്‍ (2)
എന്നെന്നും ലാളിക്കാനീ ഓര്‍മ്മകള്‍
ഹൃദയത്തില്‍ സൂക്ഷിക്കാം ആവോളവും
പ്രണയം മധുരം മദലസലതികം
ആടാം പാടാം ആനന്ദമായി

തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ
തുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരം
കടല്‍നീലവും ഗഗനവും പുൽകും ഓളവും
തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ബിച്ചു തിരുമല

Singer: ഉണ്ണി മേനോൻകെ എസ് ചിത്ര

Film/album: അങ്ങാടിക്കപ്പുറത്ത്

Explore this song