Malayalam lyrics

താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം
കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം
താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം
കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം

പൂമാരാൻ ചെക്കനു കരളിൽ
പൂത്തല്ലോ പൊന്നോണം
പൊന്നോണത്തിന് മുറ്റമൊരുക്കൂ
പന്തലുയർത്തേണം
പൊന്നോണത്തിന് മുറ്റമൊരുക്കൂ
പന്തലുയർത്തേണം
പൂന്തെന്മഴ പുതുമഴ പെയ്താൽ
പൂപ്പന്തൽ കുതിരേണം
പൂപ്പന്തലിൽ വെളിപ്പെണ്ണോരു
പുലർകാലം തീർക്കേണം
പൂപ്പന്തലിൽ വെളിപ്പെണ്ണോരു
പുലർകാലം തീർക്കേണം

താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം
കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം
ലാലാലാലാലാലാലാലാ
ഓഹോഹോഹോഹോഹോ

കൊയ്‌ത്ത്പാടത്ത് കണ്ടപ്പം പെണ്ണിന്
പത്തരമാറ്റ്.. താതൈയ് 
 ഞാറ് നടുമ്പോ പെണ്ണാച്ചേറിലെ
താമരപ്പൂ ..തെയ് തെയ്
മിന്നുകൊരുക്കാൻ ചെറുമിപ്പെണ്ണിന്
കന്നിനിലാവ് ..തിത്തൈ
കുപ്പിവിളക്ക് കടംകൊടുത്തു
മകരപഞ്ചാമി ..ആഹൈ ..

വായോ വായോ കല്യാണത്തിന് മാളോരെല്ലാം
താതൈയ്..താതൈയ്
വായോ വായോ കല്യാണത്തിന് മാളോരെല്ലാം
താതൈയ്..താതൈയ്
വായോ വായോ തൈയ് തൈയ് തൈയ്
മാളോരെല്ലാം തൈയ് തൈയ് തൈയ്
വായോ വായോ തൈയ് തൈയ് തൈയ്
മാളോരെല്ലാം തൈയ് തൈയ് തൈയ്

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: എസ് രമേശൻ നായർ

Singer: പി ജയചന്ദ്രൻകോറസ്

Film/album: അഭയം തേടി

Explore this song