Malayalam lyrics

തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ (2)
ചേക്കാറാൻ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ്
കടലലയിൽ തിരനീട്ടും മലമുകളിൽ കുളിരൂട്ടും
ആടിക്കാർ‌മുകിലിനെയാട്ടും തിരുതകൃതിക്കാറ്റ് (തെക്കന്നം)
ഉം ഉം ഉം....ഉം ഉം ഉം ഉം.... ഉം ഉം ഉം ഉം ഉം....
ആലിലത്താളത്തിൽ ആറ്റുമുളം ചൂളത്തിൽ
ആദിത്യക്കനലൊളിയിൽ ചെമ്പൊന്നിൻ പുറവടിവിൽ (2)
ഏലഏലം - മാമായക്കോലമാക്കി
മേളാങ്കക്കളിവിരുതിൻ കടിഞ്ഞാണായ്
മണ്ണിൽ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ്
കാറ്റ്.....തകൃതിക്കാറ്റ്....തിരുതകൃതി തിരുതകൃതിക്കാറ്റ് (തെക്കന്നം)
തന്താനാ തന്താനാ താനാ - തന്താനാ തന്താനാ താനാ
പുഞ്ചതന്നോരത്ത് പൂവരശിൻ താഴത്ത്
ആണാളും പെണ്ണാളും വേർപ്പാറ്റും പകൽനടുവിൽ (2)
മെയ് തളർന്നു - ഈ വേനൽ ചൂടറിഞ്ഞ്
ഗന്ധർവ്വ കുരലെരിയും മനമുരുകും
ഗ്രാമക്കുയിലിനെ വീശിയുണർത്തും നെല്ലോലക്കാറ്റ്
കാറ്റ്.....തകൃതിക്കാറ്റ്....തിരുതകൃതി തിരുതകൃതിക്കാറ്റ് (തെക്കന്നം)

Song information

Music: ജോൺസൺ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: എം ജി ശ്രീകുമാർകോറസ്

Film/album: നന്മ നിറഞ്ഞവൻ ശ്രീനിവാസൻ

Explore this song