Malayalam lyrics

ശ്രീഗണനാഥാ സിന്ദൂരവർണ്ണാ
കരുണസാഗരാ കരിവദനാ
ലംബോദര ലഖുമികരാ
അംബാസുത അമരവിനുദ
ലംബോദര ലഖുമികരാ
തൂക്കണാം കുരുവിയോ താമരക്കുരുന്നോ
കാട്ടുപാലരുവിയോ താരിളം വിരുന്നോ (2)
ആരു നീ ആരു നീ നെയ്തലാമ്പലഴകേ
(തൂക്കണാംകുരുവിയോ...)
പാടും പുല്ലാങ്കുഴലിൽ
വിരൽ തേടും സ്വരസംഗീതം പോലെ (2)
മയിലാടും കുന്നിൻമേലെങ്ങോ
പൊരിവെയിലാറുന്നൊരു വൈകുന്നേരത്ത്
കൊഞ്ചാതെ കൊഞ്ചുന്ന പഞ്ചാരപിഞ്ചമൃതേ നീയാരോ
(തൂക്കണാംകുരുവിയോ...)
നീയും നിൻ പഞ്ചാമൃതവും
സ്തുതി പാടും പുലർകാലങ്ങൾ തോറും (2)
നിഴലാടും വെള്ളാരം കുന്നും
അതിലൊരു കൂടു ചെറു സ്വപ്നങ്ങളുമായ്
ആരോടും മിണ്ടാതെ കൂടുന്നതെന്തിനിയും നീ ചൊല്ലൂ
(തൂക്കണാംകുരുവിയോ...)

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: ബിച്ചു തിരുമല

Singer: കെ എസ് ചിത്ര

Film/album: ഒരു കുടയും കുഞ്ഞുപെങ്ങളും

Explore this song