Malayalam lyrics
ഞാന് നിന് കൈകളില് അര്പ്പിക്കുന്നു എന് ജീവിതദുഃഖഭാരം.. നീ വരൂ ശാന്തിതന് സന്ദേശമായ്.. എന് മനം... പ്രശാന്തമാക്കേണമേ... ആ... ആ... ഈ.. പാരില് പറുദീസ തീര്ക്കാന് മുള്മുടി ചൂടിയ ദൈവപുത്രാ.... നീ വരൂ നക്ഷത്രദീപങ്ങളാല് ഈ ഇരുളില് എന്നെ നയിക്കേണമേ ആ.. ആ.... എന്... കണ്ണുനീര്ത്തുള്ളികളാല് നിന്... പാദങ്ങള് കഴുകിടാം ഞാന് നീ വരൂ ഈ വിശ്വസംഗീതമായ് നിന് സ്വരം.. കാതോര്ത്തുനില്ക്കുന്നു ഞാന് ആ... ആ..
Song details
Music: കാഞ്ഞങ്ങാട് രാമചന്ദ്രൻ
Film/album: ഡിസംബർ
- Singer: കെ എസ് ചിത്ര
- Film / album: ഡിസംബർ
- Composer: കാഞ്ഞങ്ങാട് രാമചന്ദ്രൻ
- Lyricist: ജോളി തോമസ്