Malayalam lyrics

ചന്ദ്രകലാമൗലി തിരുമിഴി തുറന്നു
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു
മന്ദസമീരനിൽ ഒഴുകിടുമഴകായ്
ചന്ദനമണമായ് ഹിമഗിരിസുതയായ്
സ്വരമായ് നിറമായ് മണമായ്
ഹിമഗിരിമുടിയൊരു മലർവനിയായ്
ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു
പ്രണവ നിസ്വനമേ ഓംകാരമേ
അമൃത മധുര സുര സംഗീതമേ
ആ..ആ...ആ....ആ.....ആ.....
പ്രണവ നിസ്വനമേ ഓംകാരമേ
അമൃത മധുര സുര സംഗീതമേ
തിരുനടയിൽ തിരിയായി
സ്വരസുധയിൽ ലയമായ്
നിസധനി പധമ പധമപ ഗമരി
വിരുന്നു വരുന്നു വസന്തദിനങ്ങൾ
ഹിമഗിരിസുതയൊരു പൊൻ മയിലായി
ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു...
സുരഭില സുമമായ് സുസ്മേരമായ്
മൃദുല നടന ലയ താളങ്ങളായ് (2)
പൊൻ തുടിയിൽ സ്വരമായി
ചൊടിമലരിൽ മധുവായ്
നിസധനി പധമ പധമപ ഗമരി
വിരിഞ്ഞുവരുന്നു സുഗന്ധദളങ്ങൾ
ഹിമഗിരിമകളൊരു മണിമുകിലായി
ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു...

Song video

Watch on YouTube

Song details

Music: ശ്യാം

Raaga: ഹേമവതി

Film/album: സായംസന്ധ്യ