Malayalam lyrics
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും ചകോര യുവ മിഥുനങ്ങൾ അവയുടെ മൌനത്തിൽ കൂടണയും അനുപമ സ്നേഹത്തിൻ അർഥങ്ങൾ അന്തരാർഥങ്ങൾ... ( ചന്ദ്ര കിരണത്തിൻ...) ചിലച്ചും .... ചിരിച്ചും ചിലച്ചും ചിറകടിച്ചു ചിരിച്ചും താരത്തളിർ നുള്ളി ഓളത്തിൽ വിരിച്ചും നിളയുടേ രോമാഞ്ചം നുകർന്നും കൊണ്ടവർ നീല നികുഞ്ജത്തിൽ മയങ്ങും ( 2) ആ മിഥുനങ്ങളേ അനുകരിക്കാൻ ആ നിമിഷങ്ങളേ ആസ്വദിക്കാൻ ( ചന്ദ്ര ....) മദിച്ചും കൊതിച്ചും മദിച്ചും പരസ്പരം കൊതിച്ചും നെഞ്ചിൽ മധുവിധു നൽകും മന്ത്രങ്ങൾ കുറിച്ചും ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ ഈണത്തിൽ താളത്തിലിണങ്ങും (2) ആ മിഥുനങ്ങളെ അനുഗമിക്കാൻ ആ നിമിഷങ്ങളെ ആസ്വദിക്കാൻ ( ചന്ദ്ര ... )
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: ആർ കെ ദാമോദരൻ
Singer: കെ ജെ യേശുദാസ്
Raaga: രേവതി
Film/album: മിഴിനീർപൂവുകൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മിഴിനീർപൂവുകൾ
- Composer: എം കെ അർജ്ജുനൻ
- Lyricist: ആർ കെ ദാമോദരൻ