Malayalam lyrics
ചന്ദ്രകാന്തം അലിയും നിലാവില്‍ ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍ മഞ്ഞു പെയ്താലും പഞ്ചേന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നു അഗ്നി പടരുന്നു ചന്ദ്രകാന്തം അലിയും നിലാവില്‍ ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍ തിരിനാളം അലിയും മാന്മിഴിയില്‍ നിഴല്‍നാഗമിഴയും പൂവിരിയില്‍ ഫണം വിടര്‍ത്തുന്നോരാവേശങ്ങള്‍ അടിമയാക്കുന്നു (ചന്ദ്രകാന്തം...) മലരാടയുലയും മാര്‍ഗ്ഗഴിയില്‍ മധുപാനലഹരി രാവുകളില്‍ ഏതു വിഭോഗന മന്ത്രം ചൊല്ലി തടവിലാക്കുന്നു (ചന്ദ്രകാന്തം...)
Song information
Music: എ ജെ ജോസഫ്
Lyricist: കെ ജയകുമാർ
Singer: കെ എസ് ചിത്ര
Film/album: നാട്ടുവിശേഷം
Song video
Additional song details
Singer: കെ ജെ യേശുദാസ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നാട്ടുവിശേഷം
- Composer: എ ജെ ജോസഫ്
- Lyricist: കെ ജയകുമാർ
- Singer: കെ ജെ യേശുദാസ്