Malayalam lyrics
ഗായകാ ഗന്ധർവ്വഗായകാ പാടൂ നീ ആയിരം പൂമുളം തണ്ടുകളിൽ ശ്രീമയശ്യാമളമോഹനമാകുമീ മാമലനാടിന്റെ താഴ്വരയിൽ വർഷാമേഘങ്ങൾ നിൻ കാവ്യാംഗനയുടെ ഹർഷാശ്രു തൂകുന്നൂ വേനലിലീ മലർവാകകൾ നിന്നാത്മ വേദന നേദിക്കുന്നു കാഞ്ചനകാഞ്ചി കിലുങ്ങുന്നു കുളിർ പൂഞ്ചോല പാടുന്നു കാണാത്ത ഗന്ധർവനായി നീ പാടുകെൻ മാനസപ്പൂവനിയിൽ
Song information
Music: ഡോ കെ ഓമനക്കുട്ടി
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Composer: ഡോ കെ ഓമനക്കുട്ടി
- Lyricist: ഒ എൻ വി കുറുപ്പ്