Malayalam lyrics
തെയ് തെയ് തെയ് തെയ് തെയ്യം താരാതെയ് തെയ് തെയ് തെയ് തെയ് തെയ്യം താരാതെയ് കരകാണാക്കടലലമേലേ ..മോഹപ്പൂങ്കുരുവി പറന്നേ... കരകാണാക്കടലലമേലേ ..മോഹപ്പൂങ്കുരുവി പറന്നേ അറബിപ്പൊൻനാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളം തെന്നൽ ഈണം പാടി വാ തെയ്യം താരാ തെയ്യം താരാ തെയ് തെയ് തെയ് തെയ് കരകാണാക്കടലലമേലേ ..മോഹപ്പൂങ്കുരുവി പറന്നേ അറബിപ്പൊൻനാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളം തെന്നൽ ഈണം പാടി വാ തെയ്യം താരാ തെയ്യം താരാ തെയ് തെയ് തെയ് തെയ് ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം എന്നെത്തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം എന്നെത്തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി നരലോകപ്പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറന്നേ പ്രഭാസാന്ദ്രമായ് നീ ലോകമേ തെയ്യം താരാ തെയ്യം താരാ തെയ് തെയ് തെയ് തെയ് പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം മാറിൽ താനെ വന്നുവീണതോ വിണ്ണിൻ സൗമ്യസായൂജ്യം പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം മാറിൽ താനെ വന്നുവീണതോ വിണ്ണിൻ സൗമ്യസായൂജ്യം പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ മദോന്മത്തമായി ലോകമേ തെയ്യം താരാ തെയ്യം താരാ തെയ് തെയ് തെയ് തെയ്
Song details
Music: ശ്യാം
Film/album: നാടോടിക്കാറ്റ്
- Singer: കെ ജെ യേശുദാസ്സി ഒ ആന്റോ
- Film / album: നാടോടിക്കാറ്റ്
- Composer: ശ്യാം
- Lyricist: യൂസഫലി കേച്ചേരി