Malayalam lyrics

കമ്പിളിമേഘം പുതച്ച് മാനത്തമ്പിളിമാമനൊറങ്ങി 
പാടാത്ത പാട്ടൊക്കെപ്പാടീ കൊച്ചു മാടത്ത പോലും മയങ്ങി 
ആരാരിയാരാരിയാരോ ആരി ആരാരിരാരാരിരാരോ 
ആരാരിയാരാരിയാരോ ആരി ആരാരിരാരാരിരാരോ...
ഇല്ലാത്തതെല്ലാം ചെലച്ച് തമ്മില്‍ തല്ലാത്ത തല്ലും പിടിച്ച് 
ഇല്ലാത്തതെല്ലാം ചെലച്ച് തമ്മില്‍ തല്ലാത്ത തല്ലും പിടിച്ച് 
പുല്ലാഞ്ഞിവേലിപ്പടര്‍പ്പില്‍ മണ്ണാത്തിപ്പുള്ളും മയങ്ങീ തനിച്ച്...
ഉം... ഉം...
ഊളനിരുട്ടത്തു കൂവീ പട്ടി മോങ്ങാനുമങ്ങ് തൊടങ്ങി 
ഊളനിരുട്ടത്തു കൂവീ പട്ടി മോങ്ങാനുമങ്ങ് തൊടങ്ങി 
മൂങ്ങായിരുന്നൊന്നു മൂളീ കള്ളന്‍ തേങ്ങായും കട്ടോണ്ട് പോയി...
യക്ഷീം മാടനും പേയും ഈനാംചക്കീം ഇറങ്ങാന്‍ തൊടങ്ങീ
യക്ഷീം മാടനും പേയും ഈനാംചക്കീം ഇറങ്ങാന്‍ തൊടങ്ങീ
ചാത്തന്റെ പൂങ്കോഴി കൂവാറായല്ലോ ശാഠ്യം പിടിക്കാതുറങ്ങ്
ചാഞ്ചക്കം ചാഞ്ചക്കമാടീ മോള് തോളേക്കിടന്നൊന്നുറങ്ങ് 
ചാഞ്ചക്കം ചാഞ്ചക്കമാടീ അച്ഛന്റെ കൂടെക്കിടന്നൊന്നുറങ്ങ്...
ഉം... ഉം... ഉം...

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ഒപ്പം ഒപ്പത്തിനൊപ്പം

Explore this song