Malayalam lyrics

കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്
മദകര താളം തേടിയെൻ മൗനം പൂക്കുമീ 
രംഗവേദിയിൽ പകർന്നാടാൻ
വലം കൈയ്യിൽ നിലാമധുവും 
ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ
കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്
കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ
പടരുന്നു മേളം മോഹമായ് 
കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ
പടരുന്നു മേളം മോഹമായ് 
ഏതോ മണിവീണയിൽ സ്വരവീചികൾ പ്രണയാർദ്രമായ്
ആരോ മൃദുതന്ത്രിയിൽ തഴുകുന്നൊരീ നിമിഷം
മൗനം പൂക്കുമീ രംഗവേദിയിൽ 
വലം കൈയ്യിൽ നിലാമധുവും 
ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ
കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്
തീരാത്ത ദാഹം പതയുന്നു നെഞ്ചിലായ് 
തുടരുന്നു മേളം കനവിലും 
ഇന്നെൻ പൊൻവേണുവിൽ ലയപല്ലവം മുകരാൻ വരൂ
വിടരും കളഗീതിയിൽ പദതാളമായ് പതിയൂ
മൗനം പൂക്കുമീ രംഗവേദിയിൽ 
വലം കൈയ്യിൽ നിലാമധുവും 
ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ
കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്
മദകര താളം തേടിയെൻ മൗനം പൂക്കുമീ 
രംഗവേദിയിൽ പകർന്നാടാൻ
വലം കൈയ്യിൽ നിലാമധുവും 
ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ
കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്

Song information

Music: ജോൺസൺ

Lyricist: ബിച്ചു തിരുമല

Singer: കെ എസ് ചിത്രകൃഷ്ണചന്ദ്രൻ

Film/album: നഗരത്തിൽ സംസാരവിഷയം

Explore this song