Malayalam lyrics
കന്നിമണ്ണിന്റെ ഉണ്ണിക്കിടാങ്ങളേ കണ്ണുനീരിൽ കുതിർന്ന കിനാക്കളേ നിങ്ങൾ വീണു മയങ്ങുമീ തൊട്ടിലിൽ നിന്നുണരുന്നു വാസന്ത ദീപ്തികൾ കാലമീക്കല്ലറകളിൽ മൂവന്തി വേള തോറും കൊളുത്തിടും കൈത്തിരി വീണ മീട്ടിടും നിങ്ങൾ തന്നോർമ്മയിൽ താണു കുമ്പിട്ടു നിൽക്കും പുലരികൾ നിങ്ങൾ ചെന്നിണം ചാലിച്ചു ചാർത്തിയൊ രിന്നിലങ്ങളിൽ നാളെപ്പുലരിയിൽ ഹാ വിരിഞ്ഞിടും പിന്നെയും നിങ്ങൾ തൻ ജീവനാളങ്ങൾ താമരപ്പൂക്കളിൽ
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്