Malayalam lyrics
കൺ മുനപൂവുകളാൽ പൂജിച്ചിരുന്നൊരു കന്യക തൻ സ്വർണ്ണ വിഗ്രഹത്തിൽ ഇന്നലെ രാത്രിയിൽ മംഗല്യരാത്രിയിൽ ചന്ദനമുഴുക്കാപ്പ് ചാർത്തീ പൂജാരീ ചന്ദനമുഴുക്കാപ്പ് ചാർത്തീ ആയിരം വസന്തത്തിൻ മാദകപരിമളം ആ മനീക്കോവിലിൽ തിങ്ങീ മന്ദ്രമധുരമോരോ മന്ത്രങ്ങളുയർന്നപ്പോൾ മന്ദഹസിച്ചുവോ ദേവീ ഒന്നു മന്ദഹസിച്ചുവോ ദേവീ ദീപങ്ങളണഞ്ഞപ്പോൾ മായാത്ത ദീപമായി ദേവി തൻ ബിംബം തിളങ്ങീ താമരയിതൾ നീട്ടി തേനല്ല തീർത്ഥമല്ല രോമഹർഷങ്ങൾ പകർന്നൂ മായാത്ത രോമഹർഷങ്ങൾ പകർന്നൂ
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്