Malayalam lyrics

കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
എന്നില്‍ പടര്‍ന്നു കയറുന്നവന്‍
പിന്നെത്തളര്‍ന്നു മയങ്ങുന്നവന്‍
മാരലീലയില്‍ നീയാളു മന്മഥന്‍
മാരലീലയില്‍ നീയാളു മന്മഥന്‍
മധുരിതയൌവ്വനവനിയും വിടര്‍ന്നു
മധുപന്‍ വന്നിതാ
തരളിത ദേഹം തഴുകിയുണര്‍ത്തി
കരളേ ഒന്നു താ
മദരസമോ മനസ്സില്‍ കളമൊഴിയോ വപുസ്സില്‍
കാലതാമസം കൂടാതെ നീ വരൂ
കാലതാമസം കൂടാതെ നീ വരൂ
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
എന്നില്‍ പടര്‍ന്നു കയറുന്നവന്‍
പിന്നെത്തളര്‍ന്നു മയങ്ങുന്നവന്‍
മാരലീലയില്‍ നീയാളു മന്മഥന്‍
മാരലീലയില്‍ നീയാളു മന്മഥന്‍
അതിശയലോകം പലവുരു കണ്ടവൻ
അമരന്‍പൂമദന്‍
അതിശയലോകം പലവുരു കണ്ടവൻ
അമരന്‍പൂമദന്‍
അതിലൊരു സ്വര്‍ഗ്ഗം ഇനിയൊരു സ്വര്‍ഗ്ഗം
തീര്‍ക്കാമിന്നു ഞാന്‍
കനിയുക നീ മരന്ദം പൊഴിയുക നീ സുഗന്ധം
കാലതാമസം കൂടാതെ നീ വരൂ
കാലതാമസം കൂടാതെ നീ വരൂ
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍
എന്നില്‍ പടര്‍ന്നു കയറുന്നവന്‍
പിന്നെത്തളര്‍ന്നു മയങ്ങുന്നവന്‍
മാരലീലയില്‍ നീയാളു മന്മഥന്‍
കാലതാമസം കൂടാതെ നീ വരൂ
കാലതാമസം കൂടാതെ നീ വരൂ

Song video

Watch on YouTube

Song details

Music: എൽ വൈദ്യനാഥൻ

Film/album: ശോഭ്‌രാജ്