Malayalam lyrics

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ (2)
മുങ്ങിവാ പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ (2)
(കണ്ണാന്തളിയും)
നല്ലിളം തൂവലാൽ ഈ നടവഴിയിൽ
നാർമിടി കമ്പളം നീര്‍ത്തിയ നിങ്ങള്‍
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ (2)
ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
ഈ മാറിൽ ചേക്കേറുമോ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)
ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയിൽ
തേനോടും മൊഴിയാൽ തിരതേടും മിഴിയാൽ
വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
സ്വപ്നത്തിൻ ചിറകിൽ സ്വയം തേടിയലയും
സ്വർ‌ഗ്ഗീയ മൗനങ്ങളെ
ചോലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്

Film/album: അനുബന്ധം

Explore this song