Malayalam lyrics
ആ.... കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ഗായികേ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി ചേതനയും സ്വന്തമാക്കി പാലലകളൊഴുകിവരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്‌സ്വരത്തിൽ രാഗഭാവം നീയിണക്കീ നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞൂ (കണ്ണാടി...) കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചൂ നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു (കണ്ണാടി...)
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: സർഗം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സർഗം
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി