Malayalam lyrics

കായല്‍ത്തിരയ്ക്കുള്ളില്‍ തുള്ളിയാടും പുള്ളിമീനേ
ഓളം മേലെ ഞാനെന്‍ തോണിയേറി നിന്നെത്തേടി
നീയെന്‍ തുഴയുടെ താളം കേട്ടോ മേളം കേട്ടോ
മേനിയാടി കൂടെ വാ വര്‍ണ്ണ  മീനേ
ഓടല്ലേ നീ കരളാഞ്ഞു വീശി ഇന്ന് ഞാനെന്‍ വല വിരിക്കും
കേരത്തളിരില മെനഞ്ഞെടുത്ത കൂട്ടിലിരിക്കാന്‍ നീ കൂടെ വാ
ചൂണ്ടമുനയില്‍ കുരുക്കുകില്ല പിന്നെ ഞാനോ വളര്‍ത്തിടാം 

മീനവെയിലിന്റെ ചൂട് തരാം മേനിയിന്‍ കുളിരോ ഞാന്‍ മാറ്റിടാം
പുന്നെല്ലിന്‍ കുരുന്നിട്ടു തരാം നിന്നെ ഞാനോമനിച്ചീടാം 

ഓമല്‍  തളിരിളം കാതുകളില്‍  നിനക്കൊരായിരം കഥ പറഞ്ഞുതരാം
പേടി തെല്ലും വേണ്ടതില്ല തോണിയേറി പോയിടാം 
ഓമല്‍ തളിരിളം കാതുകളില്‍ നിനക്കൊരായിരം കഥ പറഞ്ഞുതരാം
പേടി തെല്ലും വേണ്ടതില്ല തോണിയേറി പോയിടാം
കായല്‍ത്തിരയ്ക്കുള്ളില്‍ തുള്ളിയാടും പുള്ളിമീനേ
ഓളം മേലെ ഞാനെന്‍ തോണിയേറി നിന്നെത്തേടി
കായല്‍ത്തിരയ്ക്കുള്ളില്‍ തുള്ളിയാടും പുള്ളിമീനേ

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ ജെ യേശുദാസ്

Film/album: എന്റെ വാനമ്പാടി

Explore this song